Login

We have 54 guests and no members online

Sign in with Google+ Sign in with Google Sign in with LinkedIn Pay with Paypal Sign in with Amazon Sync with Dropbox Call me on Skype Fork me on Github Sign in with Yahoo Upload to Vimeo Follow me on Tumblr Subscribe on YouTube Subscribe to RSS Post on Blogger View Portfolio on 99Designs Upload to Flickr Sign in with Del.icio.us Digg this Share on Reddit

പ്രിയ സംരംഭകരെ,

ഞാന്‍ ഷാജി അലക്സ്,  കണ്ണൂര്‍ ജില്ലയിലെ അയ്യന്‍കുന്ന് പഞ്ചായത്തിലെ അങ്ങാടിക്കടവിലുള്ള  അക്ഷയ കേന്ദ്രത്തിലെ സംരംഭകന്‍. 

കേരളത്തിലെ എല്ലാ അക്ഷയ സംരംഭകരും ഒരുമയോടെ പരസ്പര സഹായത്തോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ വരും കാലങ്ങളില്‍ നമുക്ക് വേണ്ടെത്ര പുരോഗതി കൈവരിക്കാന്‍ കഴിയു എന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം നിലവിലുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഏതാണ്ട് ഇന്റര്‍നെറ്റ് സംവിധാനത്തിലേയ്ക്ക് മാറുകയും എല്ലാം ഏതൊരു വ്യക്തിയ്ക്കും ചെയ്യാം എന്ന വിധത്തിലും മാറുമ്പോള്‍, നാം അനുഭവിക്കുന്ന ചിലകുത്തകകള്‍ കൂടി നഷ്ടപ്പെടുമ്പോള്‍ നമ്മളും ഒറ്റക്കെട്ടായി നീങ്ങേണ്ടതുണ്ട്. അതിനാല്‍ പരസ്പരം സഹായിക്കുന്നതില്‍ സമയം കണ്ടെത്തുക. എല്ലായിടത്തും അക്ഷയ വഴി എല്ലാകാര്യങ്ങളും ചെയ്യുന്നു എന്ന് വരുത്തിതീര്‍ക്കുക. അതുവഴി നാം കൂടുതല്‍ കസ്റ്റമറെ നമ്മുടെ അരികിലേയ്ക്ക് എത്തിക്കുക.

 

ഇത് കേരളത്തിലെ എല്ലാ അക്ഷയക്കാര്‍ക്കും ഉപകാരപ്രധമായരീതിയില്‍ എല്ലാ പ്രധാന സൈറ്റുകളിലേയ്ക്കും  അല്ലെങ്കില്‍ ലോഗിന്‍ പേജിലേയ്ക്ക് നേരിട്ട് പ്രവേശിക്കത്തക്ക വീധത്തില്‍ ലിങ്കുകളെ ക്രമീകരിച്ച ഒരു എളിയ സംരംഭം. 

ജാലകം എന്ന പേരില്‍ ഏതാണ്ട് ഇതുപോലൊന്ന് ഗവണ്‍മെന്റ് സഹായത്തോടെ പൊതുജനത്തിനായി തയ്യാറായിവരുന്ന വിവരം നിങ്ങളേവരും അറിഞ്ഞിരിക്കുമെന്ന് വിശ്വസിക്കുന്നു. അത് ഞാന്‍ വിചാരിക്കുന്നതുപോലെ വന്നാല്‍ നമുക്ക് ഷീണം ചെയ്യുമെന്ന് തീര്‍ച്ച.

ഇന്ന് എല്ലാ കാര്യങ്ങള്‍ക്കും ഓണ്‍ലൈന്‍ സംവിധാനത്തെ ആശ്രയിക്കുന്ന സാഹചര്യത്തില്‍ എല്ലാ സൈറ്റിലും എത്തിപ്പെടുന്നതിന്. ബ്രൌസറില്‍ ടൈപ്പ് ചെയ്യുന്നതിനോ സേര്‍ച്ചെന്‍ജിന്‍ വഴി പരതുന്നതിനോ മിനക്കെടാതെ പരമാവതി സൈറ്റുകളിലേയ്ക്ക് നേരിട്ട് പ്രവേശിക്കുന്നതിന് നല്ലയൊരളവ് ഇത് സഹായിക്കുമെന്ന് വിശ്വസിക്കുന്നു.

എന്റെ കേന്ദ്രത്തില്‍ ഇത് ഉപയോഗിച്ചതിന് ശേഷം ഏതാണ്ട് 50% സ്പീഡ് അധികം വന്നിട്ടുണ്ട് എന്നാണ് പ്രവര്‍ത്തനത്തില്‍ നിന്നും മനസ്സിലാകുന്ന വസ്തുത.

 

പ്രത്യേകിച്ച് ആധാര്‍ പോലെ നിരന്ദരം റിഫ്രഷ് ചെയ്യേണ്ടുന്ന സൈറ്റുകളെ ക്ലോസ് ചെയ്യ് പുതിയ പേജ് തുറന്ന് ചെയ്യുന്നതിന് വെറും ഒരു ക്ലിക്ക് മാത്രം മതി എന്നത് അത് നിരന്തരം ഉപയോഗിക്കുന്ന എന്റെ പ്രിയ സുഹൃത്തുക്കള്‍ സമ്മതിക്കുമെന്നു തീര്‍ച്ച.

ഏതായാലും ധാരാളം അക്ഷയ സുഹൃത്തുക്കള്‍ ഇത് ഉപയോഗിക്കുന്നുണ്ട് എന്നത് എനിക്ക് കൂടുതല്‍ ഊര്‍ജം നല്‍കുന്നു. ഏതെങ്കിലും തരത്തിലുള്ള തെറ്റുകുറ്റങ്ങള്‍ കണ്ടാല്‍ അറിയിച്ച് തിരുത്തുന്നതിന് സഹായിക്കണമെന്ന് അഭ്യര്‍ത്തിക്കുന്നു.

നിങ്ങളുടെ ഏവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്

ഷാജി അലക്സ്

 

 

If you are unable to login +++ please contact the +++ administrator for help +++
01310628
Today
Yesterday
This Month
Last Month
122
1036
24977
36552
Hosted and Maintained by www.WebSahai.com